Saturday, July 5, 2014

*** സ്വർഗ്ഗ സരണിയിലേക്ക് നീതി സാരത്തോടെ ***


                     Skssf വെട്ടത്തൂർ യൂനിറ്റ്  സംഘടിപ്പിക്കുന്ന 
                 11 - മത്   റമളാൻ  പ്രഭാഷണവും റിലീഫ് വിതരണ സമ്മേളനവും  





Friday, February 8, 2013

S.K.S.S.F ജില്ലാ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം



മലപ്പുറം:എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാകമ്മിറ്റിയുടെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് വൈകീട്ട് താനൂര് കെ.കെ അബൂബക്കര്‍ ഹസ്റത്ത് നഗറില് ‍തുടക്കമാകും. ‘വിമോചനത്തിന്‍ പോരിടങ്ങളില് ‍സാഭിമാനം’ എന്ന് പ്രമേയത്തിലാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം നടക്കുന്നത്.
വൈകീട്ട് ഏഴുമണിക്ക് ഉദ്ഘാടന പൊതുസമ്മേളനം നടക്കും. വൈകീട്ട് നാലിന് വളണ്ടിയര്‍ റോഡ്ഷോ, ബുര്‍ദ ആസ്വാദനം തുടങ്ങിയ പരിപാടികള്‍ നടക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ ജില്ലാ കൌണ്‍സില് ‍അരങ്ങേറും. വൈകീട്ട് നടക്കുന്ന ഭാരവാഹികളുടെ സമ്പൂര്‍ണ ക്യാമ്പ ചെറുശ്ശേരി ഉസ്താദ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് ആദര്‍ശ സെഷന്‍ അരങ്ങേറും.
ഞായറാഴ്ച രാവിലെ പതിനൊന്നിന് പ്രവാസി സംഗമവും വൈകീട്ട് സമാപന സമ്മേളനവും നടക്കും.

Tuesday, January 29, 2013

SKSSF വെട്ടത്തുര്‍ (കവല) - ഖുര്‍ആന്‍ സ്റ്റഡി സെന്‍റെര്‍ വാര്‍ഷികവും മീലാദ് സമ്മേളനവും


വെട്ടത്തുര്‍ (കവല): എസ്  കെ എസ് എസ് എഫ്  വെട്ടത്തുര്‍ യൂനിറ്റിന്റെ  ഉപശാഖയായ ഖുര്‍ആന്‍ സ്റ്റഡി വെട്ടത്തുര്‍ കവല വാര്‍ഷികവും മീലാദ് സമ്മേളനവും 2013 ജനുവരി 29 ന്  ആരംഭിക്കുന്നു. സമ്മേളനം 29 നു തുടങ്ങി 30, 31 തിയ്യതികളില്‍ നടത്ത്തപെടുന്നതാണ് . പ്രമുഖ പ്രഭാഷകന്മാരായ സൈദ്‌ മുഹമ്മദ്‌ നിസാമി ചേളാരി, സി എം കുട്ടി സഖാഫി, അബ്ദുല്‍ ജലീല്‍ ഫൈസി കുമാരംപുത്ത്തൂര്‍ , മുഹമ്മദ്‌ കുട്ടി ഫൈസി കരിങ്ങനാട് മറ്റു പണ്ഡിതന്മാരും ഉസ്താടുമാരും പങ്കെടുക്കുന്നു. എല്ലാ ദീനീ സ്നേഹികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.