Friday, February 8, 2013

S.K.S.S.F ജില്ലാ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം



മലപ്പുറം:എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാകമ്മിറ്റിയുടെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് വൈകീട്ട് താനൂര് കെ.കെ അബൂബക്കര്‍ ഹസ്റത്ത് നഗറില് ‍തുടക്കമാകും. ‘വിമോചനത്തിന്‍ പോരിടങ്ങളില് ‍സാഭിമാനം’ എന്ന് പ്രമേയത്തിലാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം നടക്കുന്നത്.
വൈകീട്ട് ഏഴുമണിക്ക് ഉദ്ഘാടന പൊതുസമ്മേളനം നടക്കും. വൈകീട്ട് നാലിന് വളണ്ടിയര്‍ റോഡ്ഷോ, ബുര്‍ദ ആസ്വാദനം തുടങ്ങിയ പരിപാടികള്‍ നടക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ ജില്ലാ കൌണ്‍സില് ‍അരങ്ങേറും. വൈകീട്ട് നടക്കുന്ന ഭാരവാഹികളുടെ സമ്പൂര്‍ണ ക്യാമ്പ ചെറുശ്ശേരി ഉസ്താദ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് ആദര്‍ശ സെഷന്‍ അരങ്ങേറും.
ഞായറാഴ്ച രാവിലെ പതിനൊന്നിന് പ്രവാസി സംഗമവും വൈകീട്ട് സമാപന സമ്മേളനവും നടക്കും.

No comments:

Post a Comment