Wednesday, January 9, 2013

ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിക്ക് പ്രൗഢ ഗംഭീരമായ തുടക്കം















































പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്‍ക്ക് പ്രൗഢ ഗംഭീരമായ തുടക്കം. ഫൈസാബാദ് നഗരിയിലേക്ക് ഒഴുകി എത്തിയ വന്‍ ജനാവലിയെ സാക്ഷിയാക്കി ജാമിഅഃ നൂരിയ്യയുടെ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്തയുടെ പതാക വാനിലേക്ക് ഉയര്‍ത്തിയതോടെ ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തിന് തുടക്കമായി. 

Sunday, December 23, 2012

മനുഷ്യ ജാലിക ക്ളുസ്റെര്‍ പ്രചരണ സമ്മേളനം വെട്ടത്തൂരില്‍



വെട്ടത്തുര്‍ (മലപ്പുറം): എസ്  കെ എസ്  എസ് എഫ്  വെട്ടത്തുര്‍ യൂനിറ്റിന്റെ കീഴില്‍  മനുഷ്യ ജാലിക  ക്ലസ്റര്‍  പ്രചരണ സമ്മേളനം വെട്ടത്തൂരില്‍ 2012 ഡിസംബര്‍ 30 വൈകുന്നേരം 7 മണിക്ക് ഉസ്താദ് നൗഷാദ്‌ ബാഖവി ചിറയന്കീഴ്  സംസാരിക്കുന്നു. സത്താര്‍ പന്തല്ലൂര്‍, ശുകൂര്‍ മദനി അമ്മിനിക്കാട്, ഒ എം എസ് തങ്ങള്‍ മേലാറ്റൂര്‍ , അലവി ഫൈസി കുളപ്പറബ് , റഫീക്ക് അഹമദ് മറ്റു മത പണ്ഡിതന്മാരും പങ്കെടുക്കുന്നു.
.

Tuesday, December 18, 2012

SYS 60-ാം വാര്‍ഷികം; നവോല്‍ കര്ശം പകരുന്ന പ്രഖ്യാപ...




















വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കും 


തിരുവനന്തപുരം: സുന്നി കൈരളിക്കു നവോത്കര്‍ശം പകരുന്ന  യുവ ജന പ്രസ്ഥാനത്തിന്‍റെ കരുത്തും പാരമ്പര്യവും വിളിച്ചോതുന്ന  പ്രഖ്യാപനം അനന്തപുരിയില്‍ ഇന്നുയരും. ഐതിഹാസികമാകുന്ന ആ ധന്യ  മുഹൂര്‍ത്തത്തിനു സാക്ഷിയാകാന്‍ ആദര്‍ശ കേരളത്തിന്‍റെ കണ്ണും കാതും ഇനി അനന്തപുരിയിലേക്ക്..
കേരളത്തിന്റെ തല സ്ഥാന നഗരി അക്ഷരാര്‍ഥത്തില്‍ പാല്‍ക്കടലാക്കി മാറ്റുന്ന സുന്നി മഹാ സമ്മേളനത്തിലേക്ക്കഴിഞ്ഞ ദിവസം മുതല്‍ സുന്നിപടയണികള്‍ ഒഴുകി തുടങ്ങിയിരുന്നു.
നഗരത്തിലേക്ക് പ്രവേശിക്കുന്ന ജന ലക്ഷങ്ങളെ വരവേല്‍ക്കാന്‍ തിരുവനന്തപുരത്ത് വിശാലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്,തിരുവനന്തപുരം നഗര പരിസരത്തെ ജമാഅത്ത് പള്ളികളും ഓഡിറ്റോറിയങ്ങളും ദൂരദിക്കില്‍ നിന്ന് എത്തുന്ന പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംവിധാനിച്ചിട്ടുണ്ട്.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ യുവജന വിഭാഗമായ സുന്നി യുവജന സംഘത്തിന്റെ അറുപതാം വാര്‍ഷിക പ്രഖ്യാപനത്തിന് വേണ്ടി ജന ലക്ഷങ്ങള്‍ ഒഴുകിയെത്തുന്ന തിരുവനന്തപുരം സമ്മേളനം കേരള ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിക്കും
റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ് നഗറില്‍(ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം) നടക്കുന്ന സമ്മേളനത്തിലേക്ക് എത്തുന്ന സുന്നി പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ജില്ലയിലെ പ്രവര്‍ത്തകരും നേതാക്കളും ഒരുങ്ങിക്കഴിഞ്ഞു.പാര്‍ക്കിംഗ്,ഗതാഗതം,കുടിവെള്ളം,തുടങ്ങി സര്‍വ സൗകര്യങ്ങളും ഒരുക്കുന്നുതിനുള്ള പ്രവര്‍ത്തനത്തിലാണ് തലസ്ഥാനത്തെ സുന്നി പ്രവര്‍ത്തകര്‍..
കേരള നിയമ സഭ സ്പീക്കര്‍,അഭ്യന്തര മന്ത്രി, മറ്റു മന്ത്രിമാര്‍, ചീഫ് വിപ്പ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളും സുന്നിപണ്ഡിതരും അണിനിരക്കുന്ന സമ്മേളനം സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.സമസ്ത പ്രസിഡന്റും സൂഫിവര്യനുമായ ശൈഖുനാ സി.കോയക്കുട്ടി മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ മൂന്ന് മണിക്ക് സമ്മേളനത്തിന് തുടക്കമാവും. ലോഗോ പ്രകാശനംസ്പീക്കര്‍ ജി.കാര്‍ത്തികേയനും വെബ്‌സൈറ്റ് ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിര്‍വ്വഹിക്കും.സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ആമുഖപ്രസംഗം നടത്തും. കോട്ടുമല ബാപ്പു മുസ്ലിയാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

News From  http://www.sksfnews.com

അനന്തപുരിയെ ധന്യമാക്കിക്കൊണ്ട് സുന്നത്ത്ജമാഅത്തിന്റെ യുവനിര എസ് .വൈ .എസ് അറുപതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തില്‍ ഒത്തുചേരുന്നു . സമ്മേളനം ഇന്ന് ഉച്ച മുതല്‍ കേരള ഇസ്ലാമിക്‌ ക്ലാസ് റൂമില്‍ തത്സമയം.

For Live Video in Mobile go to This Link http://www.kicrlive.com/mobile.html