പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്‍ക്ക് പ്രൗഢ ഗംഭീരമായ തുടക്കം. ഫൈസാബാദ് നഗരിയിലേക്ക് ഒഴുകി എത്തിയ വന്‍ ജനാവലിയെ സാക്ഷിയാക്കി ജാമിഅഃ നൂരിയ്യയുടെ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്തയുടെ പതാക വാനിലേക്ക് ഉയര്‍ത്തിയതോടെ ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തിന് തുടക്കമായി.
Showing posts with label skssfvettathurunit. Show all posts
Showing posts with label skssfvettathurunit. Show all posts
Wednesday, January 9, 2013
ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിക്ക് പ്രൗഢ ഗംഭീരമായ തുടക്കം
പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്‍ക്ക് പ്രൗഢ ഗംഭീരമായ തുടക്കം. ഫൈസാബാദ് നഗരിയിലേക്ക് ഒഴുകി എത്തിയ വന്‍ ജനാവലിയെ സാക്ഷിയാക്കി ജാമിഅഃ നൂരിയ്യയുടെ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്തയുടെ പതാക വാനിലേക്ക് ഉയര്‍ത്തിയതോടെ ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തിന് തുടക്കമായി.
Labels:
skssfvettathurunit
Location:
Pattikkad, Kerala, India
Sunday, December 23, 2012
മനുഷ്യ ജാലിക ക്ളുസ്റെര്‍ പ്രചരണ സമ്മേളനം വെട്ടത്തൂരില്‍
വെട്ടത്തുര്‍ (മലപ്പുറം): എസ് കെ എസ് എസ് എഫ് വെട്ടത്തുര്‍ യൂനിറ്റിന്റെ കീഴില്‍ മനുഷ്യ ജാലിക ക്ലസ്റര്‍ പ്രചരണ സമ്മേളനം വെട്ടത്തൂരില്‍ 2012 ഡിസംബര്‍ 30 വൈകുന്നേരം 7 മണിക്ക് ഉസ്താദ് നൗഷാദ് ബാഖവി ചിറയന്കീഴ് സംസാരിക്കുന്നു. സത്താര്‍ പന്തല്ലൂര്‍, ശുകൂര്‍ മദനി അമ്മിനിക്കാട്, ഒ എം എസ് തങ്ങള്‍ മേലാറ്റൂര്‍ , അലവി ഫൈസി കുളപ്പറബ് , റഫീക്ക് അഹമദ് മറ്റു മത പണ്ഡിതന്മാരും പങ്കെടുക്കുന്നു.
.
Friday, August 31, 2012
ഇസ്‌ലാമിക വെബ്സൈറ്റുകള്‍ !!!!!!!!!
വിക്ഞാനം! വിനയം!! സേവനം!!!
Labels:
skssfvettathurunit
Location:
Vettathur, Kerala, India
Friday, August 24, 2012
ഇന്ഷാ അല്ലാഹ് വൈകുന്നേരം ഇന്ത്യന്‍ സമയം 7മണിക്ക്''വലിയുല്ലാഹി cm മടവൂര്‍ (ന :മ ) അവര്കളുടെ 22 മത് ഉറൂസ് മുബാറക്ക് അനുസ്മരണ പ്രഭാഷണം....!!!!!!!
''ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് ''
((LIVE))...!!!!!...തല്‍സമയം കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ ഏവര്‍ക്കും സ്വാഗതം..!!!!!!!!!
www.skssfnews.com
www.islamonweb.net
www.keralaislamicroom.com
Labels:
skssfvettathurunit
Location:
Vettathur, Kerala, India
Tuesday, July 3, 2012
ഗള്‍ഫില്‍ ബറാഅത്ത് രാവ് ബുധനാഴ്‌ച; കേരളത്തില്‍ വ്യാഴാഴ്‌ച
ജി.സി.സി: ഗള്‍ഫു രാഷ്‌ട്രങ്ങളില്‍ പുണ്ണ്യ ബറാഅത്ത് രാവ് ജൂലൈ 4 ന് ബുധനാഴ്‌ച അസ്‌തമിച്ച രാത്രിയും സുന്നത്തു നോമ്പെടുക്കേണ്ട ദിനം വ്യാഴാഴ്‌ച പകലുമായി നിശ്ചയിച്ചതായി സഊദി, ബഹ്‌റൈന്‍ യു.എ.ഇ, ഒമാന്‍, തുടങ്ങിയ ഗള്‍ഫ് രാഷ്‌ട്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അറിയിച്ചു
എന്നാല്‍ കേരളത്തില്‍ ശഅ്‌ബാന്‍ മാസപ്പിറവി ദര്‍ശിക്കാത്തതിനാല്‍ റജബ് 30 പൂര്‍ത്തീകരിച്ച് ജൂണ്‍ 22 വെള്ളി ശഅ്‌ബാന്‍ ഒന്നായും ബറാഅത്ത്‌രാവ് (ശഅ്‌ബാന്‍ 15)ജൂലൈ 5 ന് വ്യാഴായ്‌ച്ച അസ്‌്‌തമിച്ച രാത്രി ആയും സമസ്‌ത നേതാക്കള്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തില്‍ സുന്നത്ത് നോമ്പെടുക്കേണ്‌ട ദിവസം വെള്ളിയാഴ്‌ചയുമായിരിക്കും.
Tuesday, March 13, 2012
ഭിന്നിപ്പിക്കാനുള്ള നീക്കം തിരിച്ചറിയണം : സമസ്ത
കോഴിക്കോട് : മുസ്‌ലിം സമുദായത്തിന്റെ നിലനില്‍പ്പും പുരോഗതികളും മഹല്ല് കേന്ദ്രീകൃതമായാണ് നടന്നുവരുന്നത്. പ്രാഥമിക മതപഠനവും മതസംസ്‌ക്കാര സംരക്ഷണവും കൈമാറ്റങ്ങളും നടക്കുന്നതും മഹല്ല് തലങ്ങള്‍ കേന്ദ്രീകരിച്ചാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടി ലധികമായി എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ കാന്തപുരം ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ലുകളെയും മദ്‌റസകളെയും പള്ളികളേയും ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചുവരികയാണ്. സമാധാനാന്തരീക്ഷം തകര്‍ക്കുക, ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അവമതിപ്പുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുക, ആത്മീയ വ്യവഹാരങ്ങള്‍ വാണിജ്യവല്‍ക്കരിച്ച് വിശ്വാസ മാലിന്യം പരത്തുക. അതോടൊപ്പം മുസ്‌ലിം ഉമ്മത്തിന്നിടയില്‍ ഭിന്നിപ്പുകള്‍ വളര്‍ത്തി പുരോഗതികള്‍ തടയുക തുടങ്ങിയ മതവിരുദ്ധവും ഇസ്‌ലാമിക സംസ്‌കൃതിയെ നിരാകരിക്കുന്നതുമായ നീക്കങ്ങളാണ് കാന്തപുരം നടത്തിവരുന്നത്.
രാഷ്ട്രീയ-ഉദ്യോഗസ്ഥ, സാംസ്‌ക്കാരിക നേതൃത്വം ഈ തിന്മകള്‍ക്കെതിരില്‍ നിലപാടുകള്‍ സ്വീകരി ക്കണം. ചരിത്രപരമായ കാരണങ്ങളാല്‍ ഏറെ പിന്നോട്ട് പോയ മുസ്‌ലിം സമുദായത്തെ ബോധ പൂര്‍വ്വം പിന്നോക്കമാക്കാനുള്ള നീക്കമാണ് നിര്‍ഭാഗ്യവശാല്‍ കാന്തപുരം നടത്തിവരുന്നത്.
ഇസ്‌ലാമിക ഛിന്നങ്ങള്‍ അവമതിക്കാനും പള്ളികള്‍ ഭിന്നിപ്പിന്റെ കേന്ദ്രമാക്കാനും അതിലൂടെ ധനലാഭമുണ്ടാക്കാനുമാണ് കാന്തപുരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പൊതുസമൂഹം ഈ വിഭാഗത്തെ നിരാകരിക്കാന്‍ മുന്നോട്ടുവരണം. തിന്മകള്‍ക്ക് സഹായം നല്‍കല്‍ തിന്മകള്‍ പ്രവര്‍ത്തിക്കുന്നതിന് സമാനമാണ്. ഇസ്‌ലാമിക പാരമ്പ്ര്യങ്ങളെ വെല്ലുവിളിച്ച് ഫിര്‍ഖത്തിന്റെ രഥമുരുട്ടി ഐഹിക നേട്ടങ്ങള്‍ ലക്ഷ്യമാക്കുന്നവരില്‍ നിന്ന് രാഷ്ട്രത്തെയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും രക്ഷിക്കാനുള്ള ചരിത്ര നിയോഗം നിര്‍വ്വഹിച്ചുവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെ ശക്തിപ്പെടുത്താനും ശിഥിലീകരണ ശക്തികളെ നിരുത്സാഹപ്പെടുത്തുവാനും എല്ലാ മഹല്ല് ഭരാവഹികളോടും രാഷ്ട്രീയ ഉദ്യോഗസ്ഥ മാധ്യമങ്ങളോടും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യോസ ബോര്‍ഡ് ആവശ്യ പ്പെടുന്നു.
കോഴിക്കോട് സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ആലത്തൂര്‍ - ഒതറോഡ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (പാലക്കാട്), അല്‍അമീന്‍ കോളനി അല്‍അമീന്‍ അറബി മദ്‌റസ(കോയമ്പത്തൂര്‍ ), അല്‍ഐന്‍ മദ്‌റസ വാദിറഹ്മ (യു.എ.ഇ), റിയാദ് റായത്തുല്‍ ഇസ്‌ലാം സെന്‍ട്രല്‍ മദ്‌റസ (സഊദി അറേബ്യ) എന്നീ 4 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9122 ആയി ഉയര്‍ന്നു.
പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ , കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ , ഡോ.എന്‍ .എ.എം. അബ്ദുല്‍ഖാദിര്‍ , സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ , വി.മോയിമോന്‍ ഹാജി, ടി.കെ.പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, ഹാജി.കെ.മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ , കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ , കെ.ടി. ഹംസ മുസ്‌ലിയാര്‍ , ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.ഉമ്മര്‍ ഫൈസി മുക്കം, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.
new from www.skssfnews.com
Wednesday, February 22, 2012
KICR (കേരള-ഇസ്ലാമിക്-ക്ലാസ്സ്-റൂം ) സ്റ്റാള്‍ സമസ്ത സമ്മേളന നഗരിയില്‍.
സമസ്ത എണ്‍പത്തി അഞ്ചാം വാര്‍ഷിക സമ്മേളന നഗരിയിലെ എക്സിബിഷനില്‍ KICR ഒരുക്കിയ സ്റ്റാളില്‍ സമസ്ത വൈസ് പ്രസിഡണ്ട് ശൈഖുന കോയകുട്ടി ഉസ്താദ് സന്ദര്‍ശനം നടത്തിയപ്പോള്‍. കെ.ഐ.സി.ആര്‍ അഡ്മിന്‍ ഇസ്ഹാഖ് മഞ്ചേരി സമീപം. ഓണ്‍ലൈന്‍ ക്ലാസ്സ് റൂമുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സ്റ്റാളില്‍ നിന്നും ലഭ്യമാണ്. സമസ്ത മഹാസമ്മേളനത്തിന്റെ നാലുദിവസ പരിപാടികളും തത്സമയം Beyluxe Messengerഇലെ കേരള-ഇസ്ലാമിക്-ക്ലാസ്സ്-റൂം വഴി വീഡിയോഓടുകൂടിയും ഇന്റര്‍നെറ്റ് റേഡിയോ, www.skssfnews.com എന്നിവ വഴിയും ലോകത്തെവിടെനിന്നും ശ്രവിക്കാവുന്നതാണ്.
സമസ്ത എണ്‍പത്തി അഞ്ചാം വാര്‍ഷിക സമ്മേളന നഗരിയിലെ എക്സിബിഷനില്‍ KICR ഒരുക്കിയ സ്റ്റാളില്‍ സമസ്ത വൈസ് പ്രസിഡണ്ട് ശൈഖുന കോയകുട്ടി ഉസ്താദ് സന്ദര്‍ശനം നടത്തിയപ്പോള്‍. കെ.ഐ.സി.ആര്‍ അഡ്മിന്‍ ഇസ്ഹാഖ് മഞ്ചേരി സമീപം. ഓണ്‍ലൈന്‍ ക്ലാസ്സ് റൂമുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സ്റ്റാളില്‍ നിന്നും ലഭ്യമാണ്. സമസ്ത മഹാസമ്മേളനത്തിന്റെ നാലുദിവസ പരിപാടികളും തത്സമയം Beyluxe Messengerഇലെ കേരള-ഇസ്ലാമിക്-ക്ലാസ്സ്-റൂം വഴി വീഡിയോഓടുകൂടിയും ഇന്റര്‍നെറ്റ് റേഡിയോ, www.skssfnews.com എന്നിവ വഴിയും ലോകത്തെവിടെനിന്നും ശ്രവിക്കാവുന്നതാണ്.
Saturday, February 18, 2012
SKSSF സ്ഥാപകദിനം
19 ഫെബ്രു 2012
"വിക്ഞാനം വിനയം സേവനം"
എന്ന ഉറച്ച മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് ഇതാ മുന്നോട്ട്
'വിജ്ഞാന'ത്തിന്റെ മുത്തുകള്‍ കോരിയെടുത്ത് 'വിനയ'ത്തിന്റെ രഥത്തിലേറി 'സേവന' പാതയിലൂടെ ... 23 വര്‍ഷങ്ങള്‍ !!!
കടന്നുവന്ന കനല്‍ പഥങ്ങളെ അഭിമാനപൂര്‍വ്വം ഓര്‍മ്മിക്കുന്നു. ചെയ്തതിലേറെ ചെയ്തു തീര്‍ക്കാനുണ്ടെന്ന് സഗൗരവം ചിന്തിക്കുന്നു .
ചിന്തകള്‍ മരിക്കാത്ത ഉണര്‍വ്വ് നശിക്കാത്ത ആയിരങ്ങള്‍ നല്‍കുന്ന കരുത്ത് ആത്മവിശ്വാസമായി കൂടെ നില്‍ക്കുന്നു..!!!
ഇന്ന് ഫെബ്രുവരി 19 ...
ചരിത്രം വഴിമാറിത്തന്ന ദിനം...
എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനം !!!
സമസ്ത കേരള ജമിയ്യത്തുല്‍ ഉലമ സമ്മേളന പ്രോഗ്രാം നോട്ടീസ്
http://www.samastha.net/samastha/samamain/images/book.pdf
http://www.samastha.net/samastha/samamain/images/book.pdf
Wednesday, February 15, 2012
Subscribe to:
Posts (Atom)