ഭിന്നിപ്പിക്കാനുള്ള നീക്കം തിരിച്ചറിയണം : സമസ്ത
കോഴിക്കോട് : മുസ്‌ലിം സമുദായത്തിന്റെ നിലനില്‍പ്പും പുരോഗതികളും മഹല്ല് കേന്ദ്രീകൃതമായാണ് നടന്നുവരുന്നത്. പ്രാഥമിക മതപഠനവും മതസംസ്‌ക്കാര സംരക്ഷണവും കൈമാറ്റങ്ങളും നടക്കുന്നതും മഹല്ല് തലങ്ങള്‍ കേന്ദ്രീകരിച്ചാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടി ലധികമായി എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ കാന്തപുരം ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ലുകളെയും മദ്‌റസകളെയും പള്ളികളേയും ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചുവരികയാണ്. സമാധാനാന്തരീക്ഷം തകര്‍ക്കുക, ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അവമതിപ്പുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുക, ആത്മീയ വ്യവഹാരങ്ങള്‍ വാണിജ്യവല്‍ക്കരിച്ച് വിശ്വാസ മാലിന്യം പരത്തുക. അതോടൊപ്പം മുസ്‌ലിം ഉമ്മത്തിന്നിടയില്‍ ഭിന്നിപ്പുകള്‍ വളര്‍ത്തി പുരോഗതികള്‍ തടയുക തുടങ്ങിയ മതവിരുദ്ധവും ഇസ്‌ലാമിക സംസ്‌കൃതിയെ നിരാകരിക്കുന്നതുമായ നീക്കങ്ങളാണ് കാന്തപുരം നടത്തിവരുന്നത്.
രാഷ്ട്രീയ-ഉദ്യോഗസ്ഥ, സാംസ്‌ക്കാരിക നേതൃത്വം ഈ തിന്മകള്‍ക്കെതിരില്‍ നിലപാടുകള്‍ സ്വീകരി ക്കണം. ചരിത്രപരമായ കാരണങ്ങളാല്‍ ഏറെ പിന്നോട്ട് പോയ മുസ്‌ലിം സമുദായത്തെ ബോധ പൂര്‍വ്വം പിന്നോക്കമാക്കാനുള്ള നീക്കമാണ് നിര്‍ഭാഗ്യവശാല്‍ കാന്തപുരം നടത്തിവരുന്നത്.
ഇസ്‌ലാമിക ഛിന്നങ്ങള്‍ അവമതിക്കാനും പള്ളികള്‍ ഭിന്നിപ്പിന്റെ കേന്ദ്രമാക്കാനും അതിലൂടെ ധനലാഭമുണ്ടാക്കാനുമാണ് കാന്തപുരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പൊതുസമൂഹം ഈ വിഭാഗത്തെ നിരാകരിക്കാന്‍ മുന്നോട്ടുവരണം. തിന്മകള്‍ക്ക് സഹായം നല്‍കല്‍ തിന്മകള്‍ പ്രവര്‍ത്തിക്കുന്നതിന് സമാനമാണ്. ഇസ്‌ലാമിക പാരമ്പ്ര്യങ്ങളെ വെല്ലുവിളിച്ച് ഫിര്‍ഖത്തിന്റെ രഥമുരുട്ടി ഐഹിക നേട്ടങ്ങള്‍ ലക്ഷ്യമാക്കുന്നവരില്‍ നിന്ന് രാഷ്ട്രത്തെയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും രക്ഷിക്കാനുള്ള ചരിത്ര നിയോഗം നിര്‍വ്വഹിച്ചുവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെ ശക്തിപ്പെടുത്താനും ശിഥിലീകരണ ശക്തികളെ നിരുത്സാഹപ്പെടുത്തുവാനും എല്ലാ മഹല്ല് ഭരാവഹികളോടും രാഷ്ട്രീയ ഉദ്യോഗസ്ഥ മാധ്യമങ്ങളോടും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യോസ ബോര്‍ഡ് ആവശ്യ പ്പെടുന്നു.
കോഴിക്കോട് സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ആലത്തൂര്‍ - ഒതറോഡ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (പാലക്കാട്), അല്‍അമീന്‍ കോളനി അല്‍അമീന്‍ അറബി മദ്‌റസ(കോയമ്പത്തൂര്‍ ), അല്‍ഐന്‍ മദ്‌റസ വാദിറഹ്മ (യു.എ.ഇ), റിയാദ് റായത്തുല്‍ ഇസ്‌ലാം സെന്‍ട്രല്‍ മദ്‌റസ (സഊദി അറേബ്യ) എന്നീ 4 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9122 ആയി ഉയര്‍ന്നു.
പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ , കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ , ഡോ.എന്‍ .എ.എം. അബ്ദുല്‍ഖാദിര്‍ , സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ , വി.മോയിമോന്‍ ഹാജി, ടി.കെ.പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, ഹാജി.കെ.മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ , കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ , കെ.ടി. ഹംസ മുസ്‌ലിയാര്‍ , ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.ഉമ്മര്‍ ഫൈസി മുക്കം, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.
new from www.skssfnews.com