Saturday, February 25, 2012

സമസ്ത സമ്മേളനം; ഇന്നത്തെ (25, ശനി) പരിപാടികള്‍

സമസ്ത സമ്മേളനം; ഇന്നത്തെ (25, ശനി) പരിപാടികള്‍: 06.00am to 06.30am: ഉദ്‌ബോധനം - വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌ലിയാര്‍ മഹല്ല്‌ സംഗമം ക്ലാസ്‌ - 1 ``സ്‌മരണ'' 07.30am to 07.40am: മുഖവുര - മു...

Wednesday, February 22, 2012

KICR (കേരള-ഇസ്ലാമിക്‌-ക്ലാസ്സ്‌-റൂം) സ്റ്റാള്‍ സമസ്ത സമ്മേളന നഗരിയില്‍.

സമസ്ത എണ്‍പത്തി അഞ്ചാം വാര്‍ഷിക സമ്മേളന നഗരിയിലെ എക്സിബിഷനില്‍  KICR ഒരുക്കിയ സ്റ്റാളില്‍ സമസ്ത വൈസ് പ്രസിഡണ്ട്‌ ശൈഖുന കോയകുട്ടി ഉസ്താദ്‌ സന്ദര്‍ശനം നടത്തിയപ്പോള്‍. കെ.ഐ.സി.ആര്‍ അഡ്മിന്‍ ഇസ്ഹാഖ് മഞ്ചേരി സമീപം. ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂമുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സ്റ്റാളില്‍ നിന്നും ലഭ്യമാണ്. സമസ്ത മഹാസമ്മേളനത്തിന്റെ നാലുദിവസ പരിപാടികളും തത്സമയം Beyluxe Messengerഇലെ കേരള-ഇസ്ലാമിക്‌-ക്ലാസ്സ്‌-റൂം വഴി വീഡിയോഓടുകൂടിയും ഇന്റര്‍നെറ്റ്‌ റേഡിയോ, www.skssfnews.com എന്നിവ വഴിയും  ലോകത്തെവിടെനിന്നും ശ്രവിക്കാവുന്നതാണ്.





























Sunday, February 19, 2012

"സത്യ സാക്ഷികളാവുക"



എസ്‌. കെ. എസ്‌. എസ്‌. എഫ്‌
**************************************
വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ മര്‍മ്മമാണ്‌. അവരാണ്‌ സമൂഹത്തിന്റെ നാളേകളെ നിശ്ചയിക്കുന്നത്‌. അവര്‍ നീങ്ങുന്ന ദിശയനുസരിച്ചായിരിക്കും സമൂഹത്തിന്റെ ഭാവി തന്നെ തീരുമാനിക്കെപ്പടുന്നത്‌. ലോക ചരിത്രത്തില്‍ വിദ്യാര്‍ഥി സംഘ ശക്തിക്ക്‌ ചെറുതല്ലാത്ത സ്വാധീനം തന്നെ നടത്താനായിട്ടുണ്ട്‌.
അതു കൊണ്ട്‌ തന്നെ ലോകത്തെ ഏത്‌ സംഘടിത പ്രസ്ഥാനവും വിദ്യാര്‍ഥികളെ തങ്ങളുടെ കൊടിക്കീഴില്‍ അണി നിരത്താനുള്ള ശ്രമങ്ങള്‍ നടത്തിയതായി കാണാം.
കേരളത്തിലെ അന്തരീക്ഷവും മേല്‍പറഞ്ഞതില്‍ നിന്ന്‌ വ്യത്യസ്‌തമായിരുന്നില്ല. നിരവധി പ്രവര്‍ത്തനങ്ങളുമായി ഒട്ടേറെ മതകീയവും രാഷ്‌ട്രീയവുമായ സംഘടനകള്‍. പക്ഷേ സുന്നീധാരയെ പ്രതിനിധീകരിക്കുന്ന ഒരു വിദ്യാര്‍ഥി പ്രസ്ഥാനം അന്നും വിദൂര സ്വപ്‌നമായി തുടര്‍ന്നു. അഹ്‌ലുസ്സുന്നത്തിന്റെ നേതാക്കള്‍ അതെ കുറിച്ച്‌ 
ചിന്തിച്ചിരുന്നില്ലെന്ന്‌ പറയുന്നതാവും ശരി.
അങ്ങനെ ഒരു വിദ്യാര്‍ഥി പ്രസ്ഥാനം എന്തു കൊണ്ട്‌ ആവശ്യമാണെന്നതിനെ കുറിച്ച്‌ നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടന്നു. പലരും അത്തരമൊരു ശ്രമത്തെ എതിര്‍ക്കുകയാണ്‌ ആദ്യം ചെയ്‌തത്‌. പക്ഷേ, സമസ്‌ത ജന. സെക്രട്ടറി ശംസുല്‍ ഉലമാക്ക്‌ കീഴിലുള്ള ഒരു അഡൈ്വസറി പരമാധികാരത്തില്‍ വേണമെങ്കില്‍ ഒരു വിദ്യാര്‍ഥി സംഘത്തിന്‌ തുടക്കമാകാമെന്ന്‌ അവസാനം എല്ലാവരും ഏകോപിച്ച്‌ തീരുമാനം കൈകൊണ്ടു. എല്ലാ പ്രവര്‍ത്തനങ്ങളും അഡൈ്വസറി ബോര്‍ഡിന്റെ അറിവോടും സമ്മതത്തോടും കൂടി മാത്രമായിരിക്കണമെന്ന്‌ ഭരണഘടനയില്‍ പ്രത്യേകം എഴുതിച്ചേര്‍ത്തു.
അങ്ങനെ സുന്നീ ധാരക്ക്‌ പ്രത്യേകമായി ഒരു വിദ്യാര്‍ഥി സംഘം നിലവില്‍ വന്നു. പട്ടിക്കാട്‌ ജാമിഅ നൂരിയ്യയ്യില്‍ രൂപം കൊണ്ട ഈ സംഘടനക്ക്‌ കീഴില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ ആവേശപൂര്‍വ്വം പ്രവര്‍ത്തിച്ചു വരികയായിരുന്നു. അതിനിടെയാണ്‌ സംഘടനാ ഭാരവാഹികളായ ചിലരുടെ സ്വാര്‍ഥ താത്‌പര്യങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്‌. അവര്‍ സംഘടനയെ വഴി തെറ്റിക്കാന്‍ വേണ്ട പദ്ധതികളുമായിട്ടാണ്‌ രംഗത്ത്‌ വന്നു കൊണ്ടിരുന്നത്‌.
അവര്‍ സമസ്‌ത നേതാക്കള്‍ക്കെതിരെ പോലും ആരോപണങ്ങളുന്നയിച്ചു തുടങ്ങിയപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ പലരും തയ്യാറായി. സംഘടനയുടെ ഈ വഴിവിട്ട പോക്കിനെതിരെ പലരും രംഗത്ത്‌ വന്നു തുടങ്ങി. ഒരു ശുദ്ധീകരണം അത്യാവശ്യമാണെന്ന്‌ സമസ്‌തയുടെ നേതാക്കള്‍ തന്നെ തുറന്ന്‌ പറയുന്നത്‌ വരെ കാര്യങ്ങളെത്തി.
1989. സംഘടനാ ചരിത്രത്തിലെ പ്രക്ഷുബ്‌ധമായ അന്തരീക്ഷം. ഉസ്‌താദുമാരെയും നേതാക്കളെയും വിലകല്‍പിക്കുന്ന ഒരു ബദല്‍ വിദ്യാര്‍ഥി പ്രസ്ഥാനം ഉയര്‍ന്നു വരിക കാലത്തിന്റെ ആവശ്യമായിരുന്നു. സമൂഹത്തിന്റെ ആവശ്യത്തില്‍ നിന്നായിരുന്നു എസ്‌. കെ. എസ്‌. എസ്‌ എഫ്‌ രൂപം കൊള്ളുന്നത്‌.
1989 ഫെബ്രുവരി 19. അന്നാണ്‌ എസ്‌. കെ. എസ്‌. എസ്‌. എഫ്‌ എന്ന പേരില്‍ പുതിയ ഒരു സംഘടന രംഗത്തു വന്നത്‌. കോഴിക്കോട്‌ സാമൂതിരി ഹൈസ്‌കൂളില്‍ വിളിച്ചു ചേര്‍ത്ത വിദ്യാര്‍ഥി കണ്‍വെന്‍ഷനില്‍ വെച്ച്‌ സംഘടനയുടെ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു.
മര്‍ഹൂം സി. എഛ്‌ ഹൈദറൂസ്‌ മുസ്‌ലിയാരായിരുന്നു സംഘടനയുടെ പേര്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌. മര്‍ഹൂം കെ. വി മുഹമ്മദ്‌ മുസ്‌ലിയാര്‍ കൂറ്റനാട്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. മര്‍ഹൂം കെ. കെ അബൂബക്കര്‍ ഹസ്‌റത്തായിരുന്നു പരിപാടിയുടെ അധ്യക്ഷന്‍. സംഘടനയുടെ നയപ്രഖ്യാപനം നടത്തിയതാകട്ടെ മര്‍ഹൂം കെ. ടി മാനു മുസ്‌ലിയാരും.






Saturday, February 18, 2012

SKSSF സ്ഥാപകദിനം
19 ഫെബ്രു 2012
"വിക്ഞാനം വിനയം സേവനം"  

എന്ന ഉറച്ച മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച്  ഇതാ മുന്നോട്ട്

‎'വിജ്ഞാന'ത്തിന്റെ മുത്തുകള്‍ കോരിയെടുത്ത് 'വിനയ'ത്തിന്റെ രഥത്തിലേറി 'സേവന' പാതയിലൂടെ ... 23 വര്‍ഷങ്ങള്‍ !!!

കടന്നുവന്ന കനല്‍ പഥങ്ങളെ അഭിമാനപൂര്‍വ്വം ഓര്‍മ്മിക്കുന്നു. ചെയ്തതിലേറെ ചെയ്തു തീര്‍ക്കാനുണ്ടെന്ന് സഗൗരവം ചിന്തിക്കുന്നു .

ചിന്തകള്‍ മരിക്കാത്ത ഉണര്‍വ്വ് നശിക്കാത്ത ആയിരങ്ങള്‍ നല്‍കുന്ന കരുത്ത്‌ ആത്മവിശ്വാസമായി കൂടെ നില്‍ക്കുന്നു..!!!

ഇന്ന് ഫെബ്രുവരി 19 ...
ചരിത്രം വഴിമാറിത്തന്ന ദിനം...
എസ്‌.കെ.എസ്‌.എസ്‌.എഫ് സ്ഥാപക ദിനം !!!








സമസ്ത കേരള ജമിയ്യത്തുല്‍ ഉലമ സമ്മേളന പ്രോഗ്രാം നോട്ടീസ്  

http://www.samastha.net/samastha/samamain/images/book.pdf 



Friday, February 17, 2012


സമസ്ത കേരള ജമിയ്യത്തുല്‍ ഉലമാ സമ്മേളന നഗരിയിലേക്ക് ഒരു നോട്ടം 













വെട്ടത്തൂര്‍ എസ് കെ എസ് എസ് എഫ് വാര്‍ഷിക (മീലാദ്) സമ്മേളനം ആരംഭിച്ചു 
ഇന്ന്‍ (17 02 2012 വെള്ളി )  സ്വാലിഹ്  അന്‍വരി ചേകന്നൂര്‍ സംസാരിക്കുന്നു. 


സമസ്ത കേരള ജമിയ്യത്തുല്‍ ഉലമ സമ്മേളന പ്രോഗ്രാം നോട്ടീസ് 

http://www.samastha.net/samastha/samamain/images/book.pdf


www.skssfnews.com: ശംസുല്‍ ഉലമാ ലിട്രസി അവാര്‍ഡ്‌ പിണങ്ങോട്‌ അബൂബക്കറ...

ശംസുല്‍ ഉലമാ ലിട്രസി അവാര്‍ഡ്‌ പിണങ്ങോട്‌ അബൂബക്കറ...: കോഴിക്കോട്‌ : വരക്കല്‍ അബ്‌ദുറഹിമാന്‍ ബാ അലവി മുല്ലക്കോയ തങ്ങള്‍ മുതല്‍ കഴിഞ്ഞ എണ്‍പത്തിഅഞ്ചാണ്ടുകള്‍ക്കിടയില്‍ മരണമടഞ്ഞ പ്രമുഖ സാദാത്...

www.skssfnews.com: ``സമസ്‌ത 85-ാം വാര്‍ഷികം'' സമ്മേളന പരിപാടിക്ക്‌ അന...

``സമസ്‌ത 85-ാം വാര്‍ഷികം'' സമ്മേളന പരിപാടിക്ക്‌ അന...: ചേളാരി : 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ വേങ്ങര-കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ ചേരുന്ന സമസ്‌ത എണ്‍പത്തഞ്ചാം വാര്‍ഷിക...

www.skssfnews.com: വെങ്ങപ്പള്ളി അക്കാദമി യോഗവും ഹിഫ്‌ള്‌ കോളേജ്‌ ശിലാ...

www.skssfnews.com: വെങ്ങപ്പള്ളി അക്കാദമി യോഗവും ഹിഫ്‌ള്‌ കോളേജ്‌ ശിലാ...: വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമി പ്രവര്‍ത്തക സമിതി യോഗം 20 ന്‌ തിങ്കളാഴ്‌ച 1 മണിക്ക്‌ അക്കാദമി ഓഡിറ്റോറിയത്...

Thursday, February 16, 2012






http://www.alhidaya786.tk
http://skssfnews.blogspot.com
http://keralaislamicroom.com
http://alhidaya786.blogspot.com


 Samastha 85th Anniversary Conference  on Feb. 23, 24, 25 and 26 Varakkal Mullakoya Thangal 
Nagar, Kooriyad, Malappuram.



















സമസ്ത 85-ാം വാര്‍ഷികം: സമ്മേളന പരിപാടിക്ക് അന്തിമരൂപമായി

ചേളാരി: 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ വേങ്ങര-കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ ചേരുന്ന സമസ്ത എണ്‍പത്തഞ്ചാം വാര്‍ഷിക സമ്മേളന പരിപാടിക്ക് അന്തിമ രൂപമായി.18-02-2012 ശനി: എല്ലാ ജില്ലകളിലെയും മണ്‍മറഞ്ഞ സമസ്ത ഉലമാക്കളുടെ ഖബര്‍ സിയാറത്ത് നടത്തും. രാവിലെ 11 മണിക്ക് ''സാക്ഷ്യം'' എക്‌സിബിഷന്‍ ബഹു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ.മുനീര്‍ (ബഹു. പഞ്ചായത്ത്, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി, കേരള) അധ്യക്ഷത വഹിക്കും.



Add caption