Sunday, December 23, 2012

മനുഷ്യ ജാലിക ക്ളുസ്റെര്‍ പ്രചരണ സമ്മേളനം വെട്ടത്തൂരില്‍



വെട്ടത്തുര്‍ (മലപ്പുറം): എസ്  കെ എസ്  എസ് എഫ്  വെട്ടത്തുര്‍ യൂനിറ്റിന്റെ കീഴില്‍  മനുഷ്യ ജാലിക  ക്ലസ്റര്‍  പ്രചരണ സമ്മേളനം വെട്ടത്തൂരില്‍ 2012 ഡിസംബര്‍ 30 വൈകുന്നേരം 7 മണിക്ക് ഉസ്താദ് നൗഷാദ്‌ ബാഖവി ചിറയന്കീഴ്  സംസാരിക്കുന്നു. സത്താര്‍ പന്തല്ലൂര്‍, ശുകൂര്‍ മദനി അമ്മിനിക്കാട്, ഒ എം എസ് തങ്ങള്‍ മേലാറ്റൂര്‍ , അലവി ഫൈസി കുളപ്പറബ് , റഫീക്ക് അഹമദ് മറ്റു മത പണ്ഡിതന്മാരും പങ്കെടുക്കുന്നു.
.

Tuesday, December 18, 2012

SYS 60-ാം വാര്‍ഷികം; നവോല്‍ കര്ശം പകരുന്ന പ്രഖ്യാപ...




















വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കും 


തിരുവനന്തപുരം: സുന്നി കൈരളിക്കു നവോത്കര്‍ശം പകരുന്ന  യുവ ജന പ്രസ്ഥാനത്തിന്‍റെ കരുത്തും പാരമ്പര്യവും വിളിച്ചോതുന്ന  പ്രഖ്യാപനം അനന്തപുരിയില്‍ ഇന്നുയരും. ഐതിഹാസികമാകുന്ന ആ ധന്യ  മുഹൂര്‍ത്തത്തിനു സാക്ഷിയാകാന്‍ ആദര്‍ശ കേരളത്തിന്‍റെ കണ്ണും കാതും ഇനി അനന്തപുരിയിലേക്ക്..
കേരളത്തിന്റെ തല സ്ഥാന നഗരി അക്ഷരാര്‍ഥത്തില്‍ പാല്‍ക്കടലാക്കി മാറ്റുന്ന സുന്നി മഹാ സമ്മേളനത്തിലേക്ക്കഴിഞ്ഞ ദിവസം മുതല്‍ സുന്നിപടയണികള്‍ ഒഴുകി തുടങ്ങിയിരുന്നു.
നഗരത്തിലേക്ക് പ്രവേശിക്കുന്ന ജന ലക്ഷങ്ങളെ വരവേല്‍ക്കാന്‍ തിരുവനന്തപുരത്ത് വിശാലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്,തിരുവനന്തപുരം നഗര പരിസരത്തെ ജമാഅത്ത് പള്ളികളും ഓഡിറ്റോറിയങ്ങളും ദൂരദിക്കില്‍ നിന്ന് എത്തുന്ന പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംവിധാനിച്ചിട്ടുണ്ട്.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ യുവജന വിഭാഗമായ സുന്നി യുവജന സംഘത്തിന്റെ അറുപതാം വാര്‍ഷിക പ്രഖ്യാപനത്തിന് വേണ്ടി ജന ലക്ഷങ്ങള്‍ ഒഴുകിയെത്തുന്ന തിരുവനന്തപുരം സമ്മേളനം കേരള ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിക്കും
റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ് നഗറില്‍(ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം) നടക്കുന്ന സമ്മേളനത്തിലേക്ക് എത്തുന്ന സുന്നി പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ജില്ലയിലെ പ്രവര്‍ത്തകരും നേതാക്കളും ഒരുങ്ങിക്കഴിഞ്ഞു.പാര്‍ക്കിംഗ്,ഗതാഗതം,കുടിവെള്ളം,തുടങ്ങി സര്‍വ സൗകര്യങ്ങളും ഒരുക്കുന്നുതിനുള്ള പ്രവര്‍ത്തനത്തിലാണ് തലസ്ഥാനത്തെ സുന്നി പ്രവര്‍ത്തകര്‍..
കേരള നിയമ സഭ സ്പീക്കര്‍,അഭ്യന്തര മന്ത്രി, മറ്റു മന്ത്രിമാര്‍, ചീഫ് വിപ്പ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളും സുന്നിപണ്ഡിതരും അണിനിരക്കുന്ന സമ്മേളനം സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.സമസ്ത പ്രസിഡന്റും സൂഫിവര്യനുമായ ശൈഖുനാ സി.കോയക്കുട്ടി മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ മൂന്ന് മണിക്ക് സമ്മേളനത്തിന് തുടക്കമാവും. ലോഗോ പ്രകാശനംസ്പീക്കര്‍ ജി.കാര്‍ത്തികേയനും വെബ്‌സൈറ്റ് ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിര്‍വ്വഹിക്കും.സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ആമുഖപ്രസംഗം നടത്തും. കോട്ടുമല ബാപ്പു മുസ്ലിയാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

News From  http://www.sksfnews.com

അനന്തപുരിയെ ധന്യമാക്കിക്കൊണ്ട് സുന്നത്ത്ജമാഅത്തിന്റെ യുവനിര എസ് .വൈ .എസ് അറുപതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തില്‍ ഒത്തുചേരുന്നു . സമ്മേളനം ഇന്ന് ഉച്ച മുതല്‍ കേരള ഇസ്ലാമിക്‌ ക്ലാസ് റൂമില്‍ തത്സമയം.

For Live Video in Mobile go to This Link http://www.kicrlive.com/mobile.html









Sunday, December 2, 2012

മനുഷ്യ ജാലിക ക്ളുസ്റെര്‍ പ്രചരണ സമ്മേളനം വെട്ടത്തൂരില്‍














അസ്സലാമു അലൈക്കും 

മനുഷ്യ ജാലിക ക്ളുസ്റെര്‍ പ്രചരണ സമ്മേളനം വെട്ടത്തൂരില്‍ 2012 ഡിസംബര്‍ 30 വൈകുന്നേരം 7 മണിക്ക് ഉസ്താദ് നൗഷാദ്‌ ബാഖവി ചിറയന്കീ ഴ്  സംസാരിക്കുന്നു ....എല്ലാ ദീനി സ്നേഹികളെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.

********* ========എസ്  കെ എസ്  എസ്  എഫ് ======= വെട്ടത്തുര്‍ യൂനിറ്റ് ****************

Friday, August 24, 2012




















ഇന്ഷാ അല്ലാഹ് വൈകുന്നേരം ഇന്ത്യന്‍ സമയം 7മണിക്ക്''വലിയുല്ലാഹി cm മടവൂര്‍ (ന :മ ) അവര്കളുടെ 22 മത് ഉറൂസ് മുബാറക്ക് അനുസ്മരണ പ്രഭാഷണം....!!!!!!!

''ഉസ്താദ്‌ മുസ്തഫ ഹുദവി ആക്കോട് ''

((LIVE))...!!!!!...തല്‍സമയം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ ഏവര്‍ക്കും സ്വാഗതം..!!!!!!!!!

www.skssfnews.com
www.islamonweb.net
www.keralaislamicroom.com

Friday, July 20, 2012

റമളാന്‍ ആശംസകള്‍...................!!!!!!

കേരളാ ഇസ്ലാമിക് ക്ലാസ് റൂം


അഹ് ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പഠിക്കാം..വിവാദ വിഷയങ്ങളില്‍ സംശയം ദൂരീകരിക്കാം.പഠന കാലത്തിനു ശേഷം കൈ വിട്ടു പോയ അറിവുകള്‍  തിരിച്ചെടുക്കാം..ആദര്‍ശ രംഗത്തെ അനന്യ സുന്ദരമായ ഈ  സൌഹൃദ ശ്രേണിയില്‍ കണ്ണി ചേരാം..  
(for more news visit:  http://keralaislamicroom.com/ ).


Wednesday, July 18, 2012

റമളാന്‍ കരീം മുബാറക് :


أشهد أنليلاها اللله أسثاجفيرولله أسالوكل جنتها أ عذبك مينانار 


വിശുദ്ധ ഖുര്‍ആന്‍ പാരായണവും ദിക്റുകളും സ്വലാത്തുകളും അതികരിപ്പിക്കുക......... 
അള്ളാഹു നമ്മുടെ എല്ലാ പാപങ്ങളും തെറ്റുകളും പൊറുത്ത് തരുമാരാവട്ടെ.....ആമീന്‍ ആമീന്‍ ആമീന്‍ യാ റബ്ബ്അല്‍ ആലമീന്‍........... 


Tuesday, July 3, 2012


ഗള്‍ഫില്‍ ബറാഅത്ത്‌ രാവ്‌ ബുധനാഴ്‌ച; കേരളത്തില്‍ വ്യാഴാഴ്‌ച





ജി.സി.സി: ഗള്‍ഫു രാഷ്‌ട്രങ്ങളില്‍ പുണ്ണ്യ ബറാഅത്ത്‌ രാവ്‌ ജൂലൈ 4 ന്‌ ബുധനാഴ്‌ച അസ്‌തമിച്ച രാത്രിയും സുന്നത്തു നോമ്പെടുക്കേണ്ട ദിനം വ്യാഴാഴ്‌ച പകലുമായി നിശ്ചയിച്ചതായി സഊദി, ബഹ്‌റൈന്‍ യു.എ.ഇ, ഒമാന്‍, തുടങ്ങിയ ഗള്‍ഫ്‌ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അറിയിച്ചു
എന്നാല്‍ കേരളത്തില്‍ ശഅ്‌ബാന്‍ മാസപ്പിറവി ദര്‍ശിക്കാത്തതിനാല്‍ റജബ്‌ 30 പൂര്‍ത്തീകരിച്ച്‌ ജൂണ്‍ 22 വെള്ളി ശഅ്‌ബാന്‍ ഒന്നായും ബറാഅത്ത്‌രാവ്‌ (ശഅ്‌ബാന്‍ 15)ജൂലൈ 5 ന്‌ വ്യാഴായ്‌ച്ച അസ്‌്‌തമിച്ച രാത്രി ആയും സമസ്‌ത നേതാക്കള്‍ നേരത്തെ അറിയിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ കേരളത്തില്‍ സുന്നത്ത്‌ നോമ്പെടുക്കേണ്‌ട ദിവസം വെള്ളിയാഴ്‌ചയുമായിരിക്കും. 

Tuesday, March 13, 2012












ഭിന്നിപ്പിക്കാനുള്ള നീക്കം തിരിച്ചറിയണം : സമസ്ത




കോഴിക്കോട് : മുസ്‌ലിം സമുദായത്തിന്റെ നിലനില്‍പ്പും പുരോഗതികളും മഹല്ല് കേന്ദ്രീകൃതമായാണ് നടന്നുവരുന്നത്. പ്രാഥമിക മതപഠനവും മതസംസ്‌ക്കാര സംരക്ഷണവും കൈമാറ്റങ്ങളും നടക്കുന്നതും മഹല്ല് തലങ്ങള്‍ കേന്ദ്രീകരിച്ചാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടി ലധികമായി എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ കാന്തപുരം ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ലുകളെയും മദ്‌റസകളെയും പള്ളികളേയും ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചുവരികയാണ്. സമാധാനാന്തരീക്ഷം തകര്‍ക്കുക, ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അവമതിപ്പുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുക, ആത്മീയ വ്യവഹാരങ്ങള്‍ വാണിജ്യവല്‍ക്കരിച്ച് വിശ്വാസ മാലിന്യം പരത്തുക. അതോടൊപ്പം മുസ്‌ലിം ഉമ്മത്തിന്നിടയില്‍ ഭിന്നിപ്പുകള്‍ വളര്‍ത്തി പുരോഗതികള്‍ തടയുക തുടങ്ങിയ മതവിരുദ്ധവും ഇസ്‌ലാമിക സംസ്‌കൃതിയെ നിരാകരിക്കുന്നതുമായ നീക്കങ്ങളാണ് കാന്തപുരം നടത്തിവരുന്നത്.
രാഷ്ട്രീയ-ഉദ്യോഗസ്ഥ, സാംസ്‌ക്കാരിക നേതൃത്വം ഈ തിന്മകള്‍ക്കെതിരില്‍ നിലപാടുകള്‍ സ്വീകരി ക്കണം. ചരിത്രപരമായ കാരണങ്ങളാല്‍ ഏറെ പിന്നോട്ട് പോയ മുസ്‌ലിം സമുദായത്തെ ബോധ പൂര്‍വ്വം പിന്നോക്കമാക്കാനുള്ള നീക്കമാണ് നിര്‍ഭാഗ്യവശാല്‍ കാന്തപുരം നടത്തിവരുന്നത്.
ഇസ്‌ലാമിക ഛിന്നങ്ങള്‍ അവമതിക്കാനും പള്ളികള്‍ ഭിന്നിപ്പിന്റെ കേന്ദ്രമാക്കാനും അതിലൂടെ ധനലാഭമുണ്ടാക്കാനുമാണ് കാന്തപുരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പൊതുസമൂഹം ഈ വിഭാഗത്തെ നിരാകരിക്കാന്‍ മുന്നോട്ടുവരണം. തിന്മകള്‍ക്ക് സഹായം നല്‍കല്‍ തിന്മകള്‍ പ്രവര്‍ത്തിക്കുന്നതിന് സമാനമാണ്. ഇസ്‌ലാമിക പാരമ്പ്ര്യങ്ങളെ വെല്ലുവിളിച്ച് ഫിര്‍ഖത്തിന്റെ രഥമുരുട്ടി ഐഹിക നേട്ടങ്ങള്‍ ലക്ഷ്യമാക്കുന്നവരില്‍ നിന്ന് രാഷ്ട്രത്തെയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും രക്ഷിക്കാനുള്ള ചരിത്ര നിയോഗം നിര്‍വ്വഹിച്ചുവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെ ശക്തിപ്പെടുത്താനും ശിഥിലീകരണ ശക്തികളെ നിരുത്സാഹപ്പെടുത്തുവാനും എല്ലാ മഹല്ല് ഭരാവഹികളോടും രാഷ്ട്രീയ ഉദ്യോഗസ്ഥ മാധ്യമങ്ങളോടും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യോസ ബോര്‍ഡ് ആവശ്യ പ്പെടുന്നു.
കോഴിക്കോട് സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ആലത്തൂര്‍ - ഒതറോഡ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (പാലക്കാട്), അല്‍അമീന്‍ കോളനി അല്‍അമീന്‍ അറബി മദ്‌റസ(കോയമ്പത്തൂര്‍ ), അല്‍ഐന്‍ മദ്‌റസ വാദിറഹ്മ (യു.എ.ഇ), റിയാദ് റായത്തുല്‍ ഇസ്‌ലാം സെന്‍ട്രല്‍ മദ്‌റസ (സഊദി അറേബ്യ) എന്നീ 4 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9122 ആയി ഉയര്‍ന്നു.
പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ , കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ , ഡോ.എന്‍ .എ.എം. അബ്ദുല്‍ഖാദിര്‍ , സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ , വി.മോയിമോന്‍ ഹാജി, ടി.കെ.പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, ഹാജി.കെ.മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ , കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ , കെ.ടി. ഹംസ മുസ്‌ലിയാര്‍ , ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.ഉമ്മര്‍ ഫൈസി മുക്കം, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.

new from www.skssfnews.com

Saturday, February 25, 2012

സമസ്ത സമ്മേളനം; ഇന്നത്തെ (25, ശനി) പരിപാടികള്‍

സമസ്ത സമ്മേളനം; ഇന്നത്തെ (25, ശനി) പരിപാടികള്‍: 06.00am to 06.30am: ഉദ്‌ബോധനം - വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌ലിയാര്‍ മഹല്ല്‌ സംഗമം ക്ലാസ്‌ - 1 ``സ്‌മരണ'' 07.30am to 07.40am: മുഖവുര - മു...

Wednesday, February 22, 2012

KICR (കേരള-ഇസ്ലാമിക്‌-ക്ലാസ്സ്‌-റൂം) സ്റ്റാള്‍ സമസ്ത സമ്മേളന നഗരിയില്‍.

സമസ്ത എണ്‍പത്തി അഞ്ചാം വാര്‍ഷിക സമ്മേളന നഗരിയിലെ എക്സിബിഷനില്‍  KICR ഒരുക്കിയ സ്റ്റാളില്‍ സമസ്ത വൈസ് പ്രസിഡണ്ട്‌ ശൈഖുന കോയകുട്ടി ഉസ്താദ്‌ സന്ദര്‍ശനം നടത്തിയപ്പോള്‍. കെ.ഐ.സി.ആര്‍ അഡ്മിന്‍ ഇസ്ഹാഖ് മഞ്ചേരി സമീപം. ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂമുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സ്റ്റാളില്‍ നിന്നും ലഭ്യമാണ്. സമസ്ത മഹാസമ്മേളനത്തിന്റെ നാലുദിവസ പരിപാടികളും തത്സമയം Beyluxe Messengerഇലെ കേരള-ഇസ്ലാമിക്‌-ക്ലാസ്സ്‌-റൂം വഴി വീഡിയോഓടുകൂടിയും ഇന്റര്‍നെറ്റ്‌ റേഡിയോ, www.skssfnews.com എന്നിവ വഴിയും  ലോകത്തെവിടെനിന്നും ശ്രവിക്കാവുന്നതാണ്.





























Sunday, February 19, 2012

"സത്യ സാക്ഷികളാവുക"



എസ്‌. കെ. എസ്‌. എസ്‌. എഫ്‌
**************************************
വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ മര്‍മ്മമാണ്‌. അവരാണ്‌ സമൂഹത്തിന്റെ നാളേകളെ നിശ്ചയിക്കുന്നത്‌. അവര്‍ നീങ്ങുന്ന ദിശയനുസരിച്ചായിരിക്കും സമൂഹത്തിന്റെ ഭാവി തന്നെ തീരുമാനിക്കെപ്പടുന്നത്‌. ലോക ചരിത്രത്തില്‍ വിദ്യാര്‍ഥി സംഘ ശക്തിക്ക്‌ ചെറുതല്ലാത്ത സ്വാധീനം തന്നെ നടത്താനായിട്ടുണ്ട്‌.
അതു കൊണ്ട്‌ തന്നെ ലോകത്തെ ഏത്‌ സംഘടിത പ്രസ്ഥാനവും വിദ്യാര്‍ഥികളെ തങ്ങളുടെ കൊടിക്കീഴില്‍ അണി നിരത്താനുള്ള ശ്രമങ്ങള്‍ നടത്തിയതായി കാണാം.
കേരളത്തിലെ അന്തരീക്ഷവും മേല്‍പറഞ്ഞതില്‍ നിന്ന്‌ വ്യത്യസ്‌തമായിരുന്നില്ല. നിരവധി പ്രവര്‍ത്തനങ്ങളുമായി ഒട്ടേറെ മതകീയവും രാഷ്‌ട്രീയവുമായ സംഘടനകള്‍. പക്ഷേ സുന്നീധാരയെ പ്രതിനിധീകരിക്കുന്ന ഒരു വിദ്യാര്‍ഥി പ്രസ്ഥാനം അന്നും വിദൂര സ്വപ്‌നമായി തുടര്‍ന്നു. അഹ്‌ലുസ്സുന്നത്തിന്റെ നേതാക്കള്‍ അതെ കുറിച്ച്‌ 
ചിന്തിച്ചിരുന്നില്ലെന്ന്‌ പറയുന്നതാവും ശരി.
അങ്ങനെ ഒരു വിദ്യാര്‍ഥി പ്രസ്ഥാനം എന്തു കൊണ്ട്‌ ആവശ്യമാണെന്നതിനെ കുറിച്ച്‌ നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടന്നു. പലരും അത്തരമൊരു ശ്രമത്തെ എതിര്‍ക്കുകയാണ്‌ ആദ്യം ചെയ്‌തത്‌. പക്ഷേ, സമസ്‌ത ജന. സെക്രട്ടറി ശംസുല്‍ ഉലമാക്ക്‌ കീഴിലുള്ള ഒരു അഡൈ്വസറി പരമാധികാരത്തില്‍ വേണമെങ്കില്‍ ഒരു വിദ്യാര്‍ഥി സംഘത്തിന്‌ തുടക്കമാകാമെന്ന്‌ അവസാനം എല്ലാവരും ഏകോപിച്ച്‌ തീരുമാനം കൈകൊണ്ടു. എല്ലാ പ്രവര്‍ത്തനങ്ങളും അഡൈ്വസറി ബോര്‍ഡിന്റെ അറിവോടും സമ്മതത്തോടും കൂടി മാത്രമായിരിക്കണമെന്ന്‌ ഭരണഘടനയില്‍ പ്രത്യേകം എഴുതിച്ചേര്‍ത്തു.
അങ്ങനെ സുന്നീ ധാരക്ക്‌ പ്രത്യേകമായി ഒരു വിദ്യാര്‍ഥി സംഘം നിലവില്‍ വന്നു. പട്ടിക്കാട്‌ ജാമിഅ നൂരിയ്യയ്യില്‍ രൂപം കൊണ്ട ഈ സംഘടനക്ക്‌ കീഴില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ ആവേശപൂര്‍വ്വം പ്രവര്‍ത്തിച്ചു വരികയായിരുന്നു. അതിനിടെയാണ്‌ സംഘടനാ ഭാരവാഹികളായ ചിലരുടെ സ്വാര്‍ഥ താത്‌പര്യങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്‌. അവര്‍ സംഘടനയെ വഴി തെറ്റിക്കാന്‍ വേണ്ട പദ്ധതികളുമായിട്ടാണ്‌ രംഗത്ത്‌ വന്നു കൊണ്ടിരുന്നത്‌.
അവര്‍ സമസ്‌ത നേതാക്കള്‍ക്കെതിരെ പോലും ആരോപണങ്ങളുന്നയിച്ചു തുടങ്ങിയപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ പലരും തയ്യാറായി. സംഘടനയുടെ ഈ വഴിവിട്ട പോക്കിനെതിരെ പലരും രംഗത്ത്‌ വന്നു തുടങ്ങി. ഒരു ശുദ്ധീകരണം അത്യാവശ്യമാണെന്ന്‌ സമസ്‌തയുടെ നേതാക്കള്‍ തന്നെ തുറന്ന്‌ പറയുന്നത്‌ വരെ കാര്യങ്ങളെത്തി.
1989. സംഘടനാ ചരിത്രത്തിലെ പ്രക്ഷുബ്‌ധമായ അന്തരീക്ഷം. ഉസ്‌താദുമാരെയും നേതാക്കളെയും വിലകല്‍പിക്കുന്ന ഒരു ബദല്‍ വിദ്യാര്‍ഥി പ്രസ്ഥാനം ഉയര്‍ന്നു വരിക കാലത്തിന്റെ ആവശ്യമായിരുന്നു. സമൂഹത്തിന്റെ ആവശ്യത്തില്‍ നിന്നായിരുന്നു എസ്‌. കെ. എസ്‌. എസ്‌ എഫ്‌ രൂപം കൊള്ളുന്നത്‌.
1989 ഫെബ്രുവരി 19. അന്നാണ്‌ എസ്‌. കെ. എസ്‌. എസ്‌. എഫ്‌ എന്ന പേരില്‍ പുതിയ ഒരു സംഘടന രംഗത്തു വന്നത്‌. കോഴിക്കോട്‌ സാമൂതിരി ഹൈസ്‌കൂളില്‍ വിളിച്ചു ചേര്‍ത്ത വിദ്യാര്‍ഥി കണ്‍വെന്‍ഷനില്‍ വെച്ച്‌ സംഘടനയുടെ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു.
മര്‍ഹൂം സി. എഛ്‌ ഹൈദറൂസ്‌ മുസ്‌ലിയാരായിരുന്നു സംഘടനയുടെ പേര്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌. മര്‍ഹൂം കെ. വി മുഹമ്മദ്‌ മുസ്‌ലിയാര്‍ കൂറ്റനാട്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. മര്‍ഹൂം കെ. കെ അബൂബക്കര്‍ ഹസ്‌റത്തായിരുന്നു പരിപാടിയുടെ അധ്യക്ഷന്‍. സംഘടനയുടെ നയപ്രഖ്യാപനം നടത്തിയതാകട്ടെ മര്‍ഹൂം കെ. ടി മാനു മുസ്‌ലിയാരും.






Saturday, February 18, 2012

SKSSF സ്ഥാപകദിനം
19 ഫെബ്രു 2012
"വിക്ഞാനം വിനയം സേവനം"  

എന്ന ഉറച്ച മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച്  ഇതാ മുന്നോട്ട്

‎'വിജ്ഞാന'ത്തിന്റെ മുത്തുകള്‍ കോരിയെടുത്ത് 'വിനയ'ത്തിന്റെ രഥത്തിലേറി 'സേവന' പാതയിലൂടെ ... 23 വര്‍ഷങ്ങള്‍ !!!

കടന്നുവന്ന കനല്‍ പഥങ്ങളെ അഭിമാനപൂര്‍വ്വം ഓര്‍മ്മിക്കുന്നു. ചെയ്തതിലേറെ ചെയ്തു തീര്‍ക്കാനുണ്ടെന്ന് സഗൗരവം ചിന്തിക്കുന്നു .

ചിന്തകള്‍ മരിക്കാത്ത ഉണര്‍വ്വ് നശിക്കാത്ത ആയിരങ്ങള്‍ നല്‍കുന്ന കരുത്ത്‌ ആത്മവിശ്വാസമായി കൂടെ നില്‍ക്കുന്നു..!!!

ഇന്ന് ഫെബ്രുവരി 19 ...
ചരിത്രം വഴിമാറിത്തന്ന ദിനം...
എസ്‌.കെ.എസ്‌.എസ്‌.എഫ് സ്ഥാപക ദിനം !!!








സമസ്ത കേരള ജമിയ്യത്തുല്‍ ഉലമ സമ്മേളന പ്രോഗ്രാം നോട്ടീസ്  

http://www.samastha.net/samastha/samamain/images/book.pdf 



Friday, February 17, 2012


സമസ്ത കേരള ജമിയ്യത്തുല്‍ ഉലമാ സമ്മേളന നഗരിയിലേക്ക് ഒരു നോട്ടം 













വെട്ടത്തൂര്‍ എസ് കെ എസ് എസ് എഫ് വാര്‍ഷിക (മീലാദ്) സമ്മേളനം ആരംഭിച്ചു 
ഇന്ന്‍ (17 02 2012 വെള്ളി )  സ്വാലിഹ്  അന്‍വരി ചേകന്നൂര്‍ സംസാരിക്കുന്നു. 


സമസ്ത കേരള ജമിയ്യത്തുല്‍ ഉലമ സമ്മേളന പ്രോഗ്രാം നോട്ടീസ് 

http://www.samastha.net/samastha/samamain/images/book.pdf


www.skssfnews.com: ശംസുല്‍ ഉലമാ ലിട്രസി അവാര്‍ഡ്‌ പിണങ്ങോട്‌ അബൂബക്കറ...

ശംസുല്‍ ഉലമാ ലിട്രസി അവാര്‍ഡ്‌ പിണങ്ങോട്‌ അബൂബക്കറ...: കോഴിക്കോട്‌ : വരക്കല്‍ അബ്‌ദുറഹിമാന്‍ ബാ അലവി മുല്ലക്കോയ തങ്ങള്‍ മുതല്‍ കഴിഞ്ഞ എണ്‍പത്തിഅഞ്ചാണ്ടുകള്‍ക്കിടയില്‍ മരണമടഞ്ഞ പ്രമുഖ സാദാത്...

www.skssfnews.com: ``സമസ്‌ത 85-ാം വാര്‍ഷികം'' സമ്മേളന പരിപാടിക്ക്‌ അന...

``സമസ്‌ത 85-ാം വാര്‍ഷികം'' സമ്മേളന പരിപാടിക്ക്‌ അന...: ചേളാരി : 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ വേങ്ങര-കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ ചേരുന്ന സമസ്‌ത എണ്‍പത്തഞ്ചാം വാര്‍ഷിക...

www.skssfnews.com: വെങ്ങപ്പള്ളി അക്കാദമി യോഗവും ഹിഫ്‌ള്‌ കോളേജ്‌ ശിലാ...

www.skssfnews.com: വെങ്ങപ്പള്ളി അക്കാദമി യോഗവും ഹിഫ്‌ള്‌ കോളേജ്‌ ശിലാ...: വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമി പ്രവര്‍ത്തക സമിതി യോഗം 20 ന്‌ തിങ്കളാഴ്‌ച 1 മണിക്ക്‌ അക്കാദമി ഓഡിറ്റോറിയത്...

Thursday, February 16, 2012






http://www.alhidaya786.tk
http://skssfnews.blogspot.com
http://keralaislamicroom.com
http://alhidaya786.blogspot.com


 Samastha 85th Anniversary Conference  on Feb. 23, 24, 25 and 26 Varakkal Mullakoya Thangal 
Nagar, Kooriyad, Malappuram.



















സമസ്ത 85-ാം വാര്‍ഷികം: സമ്മേളന പരിപാടിക്ക് അന്തിമരൂപമായി

ചേളാരി: 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ വേങ്ങര-കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ ചേരുന്ന സമസ്ത എണ്‍പത്തഞ്ചാം വാര്‍ഷിക സമ്മേളന പരിപാടിക്ക് അന്തിമ രൂപമായി.18-02-2012 ശനി: എല്ലാ ജില്ലകളിലെയും മണ്‍മറഞ്ഞ സമസ്ത ഉലമാക്കളുടെ ഖബര്‍ സിയാറത്ത് നടത്തും. രാവിലെ 11 മണിക്ക് ''സാക്ഷ്യം'' എക്‌സിബിഷന്‍ ബഹു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ.മുനീര്‍ (ബഹു. പഞ്ചായത്ത്, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി, കേരള) അധ്യക്ഷത വഹിക്കും.



Add caption